T20 World Cup 2024:…

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകപ്പില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരാണ് സ്ഥാനമര്‍ഹിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. റിഷഭ് പന്തും

Read more

ഡൽഹിക്കെതിരെ ലഖ്നൗവിന് തോൽവി; രാജസ്ഥാൻ…

ഡൽഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിന് മലർത്തിയടിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു. വിജയത്തോടെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ഡൽഹിക്ക് 14 പോയന്റുമായി അഞ്ചാംസ്ഥാനത്തേക്ക് കയറിയെങ്കിലും ​​േപ്ല ഓഫ് ഉറപ്പിക്കാനായിട്ടില്ല. തോൽവിയോടെ 13 കളികളിൽ നിന്നും 12 പോയന്റായ ലഖ്നൗക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും നെറ്റ്റൺറേറ്റിൽ പിന്നിലായത് സാധ്യതകളെ തുലാസിലാക്കുന്നു. ഇതോടെ 12 മത്സരങ്ങളിൽ നിന്നും 16 പോയന്റുള്ള രാജസ്ഥാൻ രണ്ടുമത്സരങ്ങൾ ശേഷിക്കേ ​േപ്ല ഓഫ് ഉറപ്പിച്ചു. ലഖ്നൗയുടെ തോൽവിയോടെ മെയ് 18ന് നടക്കുന്ന ആർ.സി.ബി-​ചെന്നൈ മത്സരം ആവേശകരമാകും. ​​േപ്ല ഓഫ് സാധ്യതകൾ ഉറപ്പിക്കുന്നതിൽ നെറ്റ്റൺറേറ്റ് നിർണായക പങ്കാകും വഹിക്കുക.

ആദ്യംബാറ്റുചെയ്ത ഡൽഹിക്കായി അഭിഷേക് പൊരേൽ (58), ഷായ് ഹോപ്പ് (38), ഋഷഭ് പന്ത് (33), ട്രിസ്റ്റൻ സ്റ്റബ്സ് (57) എന്നിവർ ആഞ്ഞടിച്ചതോയൊണ് മികച്ച സ്കോറിലെത്തിയത്. വെടിക്കെട്ടുവീരൻ ഫ്രേസർ മെഗർക്ക് ഡക്കായി മടങ്ങിയെങ്കിലും അത് ഡൽഹിയുടെ സ്കോറിങ്ങിനെ ബാധിച്ചില്ല.

മറുപടി ബാറ്റിങ്ങിൽ ലഖ്നൗയുടെ മുൻനിര തകർന്നടിഞ്ഞു. ഡി​കോക്ക് (12), കെ.എൽ രാഹുൽ (5), സ്റ്റോയ്നിസ് (5), ദീപക് ഹൂഡ (0) എന്നിങ്ങനെയാണ് സ്കോറുകൾ. മൂന്നുവിക്കറ്റെടുത്ത ഇശാന്ത് ശർമയാണ് ഡൽഹിയുടെ മുൻനിരയെ തകർത്തത്. എന്നാൽ 27 പന്തിൽ 61 റൺസുമായി നികൊളാസ് പുരാനും അപ്രതീക്ഷിത വെടിക്കെട്ട് നടത്തിയ അർഷദ് ഖാനും (33 പന്തിൽ 58) ലഖ്നൗ ഇന്നിങ്സിന് ജീവൻ നൽകി. പക്ഷേ വിജയത്തിലെത്താൻ അത് മതിയായിരുന്നില്ല.

Read more

നിർണായക മത്സരങ്ങളിൽ രാജസ്ഥാനൊപ്പം ഇനി…

രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങി. ഈ മാസം 22ന് ആരംഭിക്കുന്ന പാകിസ്താനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഒരുക്കത്തിനായാണ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങിയത്. ഇനി

Read more

തുടർച്ചയായ അഞ്ചാം ജയം നേടി…

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് തകർത്തു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 140 നു ഓൾ ഔട്ടായി.

Read more

‘അതെങ്ങനെ ക്യാച്ചാകും’; തേർഡ് അമ്പയറുടെ…

ഡൽഹി: രാജസ്ഥാൻ റോയൽസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ വിജയ പരാജയം നിർണയിച്ച നിർണായക ക്യാച്ച്. ക്രീസിൽ ബാറ്റ് ചെയ്യുന്നത് അത്യുജ്ജ്വല ഫോമിലുള്ള സഞ്ജു സാംസൺ. മുകേഷ് കുമാർ എറിഞ്ഞ

Read more

IPL 2024: ധോണിയുടെ കാര്യത്തില്‍…

ചെറിയൊരു തളര്‍ച്ചയ്ക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. അതേസമയം മുന്‍ നായകന്‍ എംഎസ് ധോണിയുടെ പരുക്ക് ടീമിന് തിരിച്ചടിയായി

Read more

IPL 2024: 10ല്‍ ഒമ്പതും…

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിന്‍റെ ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ അഞ്ചാമത്തെയും തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ഏറ്റവുമധികം വലയ്ക്കുന്ന കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ റുതുരാജ്

Read more

IPL 2024: ഡിസിയെ തളയ്ക്കാന്‍…

കൊല്‍ക്കത്ത: ഐപിഎല്ലില്‍ മോശം തുടക്കത്തിനു ശേഷം ഇപ്പോള്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇറങ്ങുന്നു. കെകെആറിന്റെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി

Read more

ക്ലൈമാക്‌സിൽ റാഷിദ്ഖാൻ വീണു; ഗുജറാത്തിനെതിരെ…

ഡൽഹി: അവസാന പന്തുവരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നാല് റൺസിന് തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ്. സ്വന്തം തട്ടകമായ അരുൺ ജെയിറ്റ്‌ലി സ്‌റ്റേഡിയത്തിൽ ഡൽഹി ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 220ൽ അവസാനിച്ചു. മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ വിജയത്തിന് 19 റൺസ് വേണ്ടിയിരുന്ന ഗുജറാത്തിന് 14 റൺസ് മാത്രമാണ് നേടാനായത്. ക്രീസിലുണ്ടായിരുന്ന റാഷിദ് ഖാൻ ആദ്യ രണ്ട് പന്തിൽ ബൗണ്ടറിയുമായി പ്രതീക്ഷ നൽകിയെങ്കിലും മൂന്നും നാലും പന്തിൽ മുകേഷ് തിരിച്ചുവന്നു. അഞ്ചാം പന്ത് സിക്‌സർ പറത്തിയതോടെ അവസാനബോളിൽ ലക്ഷ്യം അഞ്ചു റൺസായി. എന്നാൽ മുകേഷിന്റെ യോർക്കർ അതിർത്തികടത്തുന്നതിൽ റാഷിദിന് പിഴച്ചു. ഇതോടെ നാല് റൺസ് ജയം ആഘോഷിച്ച് ഡൽഹി.

ഡൽഹിയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സന്ദർശകർക്കായി സായ് സുദർശനും ഡേവിഡ് മില്ലറും അർധ സെഞ്ച്വറിയുമായി മികച്ച പ്രകടനം നടത്തി. സ്‌കോർ ബോർഡിൽ 13 റൺസ് തെളിയുമ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിലിനെ നഷ്ടമായ ഗുജറാത്തിനെ സായ്-സാഹ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. കുൽദീപ് യാദവിന്റെ ഓവറിൽ 39 റൺസെടുത്ത് വൃദ്ധിമാൻ സാഹ മടങ്ങിയെങ്കിലും ഡേവിഡ് മില്ലർ തകർത്തടിച്ച് പ്രതീക്ഷ നൽകി. 23 പന്തിൽ 55 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരത്തെ പുറത്താക്കി മുകേഷ്‌കുമാർ ഡൽഹിക്ക് മികച്ച ബ്രേക്ക്ത്രൂ നൽകി. ഷാറൂഖ് ഖാൻ(8), അസ്മത്തുള്ള ഒമർസായ്(1), രാഹുൽ തെവാത്തിയ(4) എന്നിവരും വേഗത്തിൽ പുറത്തായതോടെ ജിടിക്ക് തിരിച്ചടിയായി. ഒടുവിൽ സായ് കിഷോറുമായി ചേർന്ന്(ആറുപന്തിൽ 13) റാഷിദ്ഖാൻ(11 പന്തിൽ 21) അവസാന പന്തുവരെ മത്സരംകൊണ്ടുപോയി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ മാസ്മരിക് ഇന്നിങ്‌സാണ് വലിയ ടോട്ടലിലെത്തിച്ചത്. 43 പന്തിൽ അഞ്ച് ഫോറും നാല് സിക്സറും സഹിതം ഋഷഭ് പന്ത് 88 റൺസുമായി പുറത്താകാതെ നിന്നു. സ്ഥാന കയറ്റം ലഭിച്ച് മൂന്നാം നമ്പറിൽ ഇറങ്ങിയ അക്സർ പട്ടേൽ 43 പന്തിൽ 66 റൺസുമായി മികച്ച പിന്തുണ നൽകി. ഗുജറാത്ത് ഡെത്ത് ഓവർ സ്പെഷ്യലിറ്റ് മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സും ബൗണ്ടറിയും സഹിതം 31 റൺസാണ് ഡൽഹി നായകൻ അടിച്ചെടുത്തത്. സ്പിന്നർ സായ് കിഷോർ എറിഞ്ഞ 19ാം ഓവറിൽ 19 റൺസും നേടി. അവസാന ഓവറിൽ പന്തിനൊപ്പം ട്രിസ്റ്റൻ സ്റ്റബ്സും(7 പന്തിൽ 26) തകർത്തടിച്ചതോടെ സ്‌കോർ 200 കടന്നു. പൃഥ്വി ഷാ(11), ഓസീസ് താരം ഫ്രേസർ മക്ഗർക്(23), ഷായ് ഹോപ്സ്(5) എന്നിവരെ പുറത്താക്കി മലയാളി പേസർ സന്ദീപ് ശർമ ഗുജറാത്ത് നിരയിൽ തിളങ്ങി.

നാല് ഓവറിൽ 73 റൺസാണ് മോഹിത് ശർമ വഴങ്ങിയത്. ഐപിഎലിലെ ഏറ്റവും മോശം എകണോമിയായി മാറിയിത്. മലയാളി പേസർ ബേസിൽ തമ്പിയുടെ പേരിലുള്ള 70 റൺസാണ് വെറ്ററൻ താരം മറികടന്നത്.

Read more

”ബി.ജെ.പി പ്രവർത്തകനായ ജഡേജയാണ് ചെന്നൈക്ക്…

ഐ.പി.എല്‍ കലാശപ്പോരിലെ അവസാന ഓവര്‍ എറിയാന്‍ മോഹിത് ശര്‍മയെത്തുമ്പോള്‍ ഗുജറാത്തിന്‍റെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഈ സീസണില്‍ ഉടനീളം ഗുജറാത്തിനായി മികച്ച പ്രകടനങ്ങളാണ് മോഹിതിന്‍റെ അക്കൌണ്ടിലുണ്ടായിരുന്നത്. ആ പ്രതീക്ഷ

Read more