“ടേക്ക് ഓഫ് ” എംഎസ്എം സംസ്ഥാന നേതൃസംഗമം സമാപിച്ചു.
കൊണ്ടോട്ടി: എംഎസ്എം സംസ്ഥാന സമിതി “ടേക്ക് ഓഫ് ” എന്ന പേരിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമം കെഎൻഎം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എൻ.എം അബ്ദുൽ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധർമം അരങ്ങുവാഴുമ്പോൾ അധാർമികക്കെതിരെ ധാർമിക വിപ്ലവം തീർക്കാൻ വിദ്യാർത്ഥികൾ ധൈഷണിക നേതൃത്വം നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എംഎസ്എം സംസ്ഥാന പ്രസിഡണ്ട് ജസീം സാജിദ് അധ്യക്ഷത വഹിച്ചു.
വിശ്യ മാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്താൽ വരുന്ന ഫെബ്രുവരി 15 മുതൽ 18 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായാണ് നേതൃസംഗമം സംഘടിപ്പിച്ചത്.
കെഎൻഎം സംസ്ഥാന ഭാരവാഹികളായ അബ്‌ദുൽ ലത്തീഫ് കരുമ്പുലാക്കൽ ,ഡോ ഫുക്കാർ അലി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്യം നൽകി .എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ട്രഷറർ ജസിന്‍ നജീബ്, സംസ്ഥാന ഭാരവാഹികളായ നദീര്‍ മൊറയൂര്‍, നുഫൈല്‍ തിരൂരങ്ങാടി, സമാഹ് ഫാറൂഖി, ലുക്മാന്‍ പോത്തുക്കല്ല്, നദീര്‍ കടവത്തൂര്‍, ഷഫീഖ് അസ്ഹരി,ഫഹീം പുളിക്കല്‍, ഷഹീം പാറന്നൂര്‍, സവാദ് പൂനൂര്‍, അഡ്വ.നജാദ് കൊടിയത്തൂര്‍, നജീബ് തവനൂര്‍, അന്‍ശിദ് നരിക്കുനി, ബാദുഷ തൊടുപുഴ, സാജിദ് കോട്ടയം, റിയാസ് എടത്തനാട്ടുകര, ഷഹീർ പുല്ലൂർ, ഹാമീദ് സനിൻ തുടങ്ങിയവര്‍ സംസാരിച്ചു.