തച്ചാംപറമ്പ് ഫുട്ബോൾ അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

Thachamparumba Football Association office was inaugurated

 

തച്ചാംപറമ്പ് ഫുട്ബോൾ അസോസിയേഷൻ TFA തച്ചാം പറമ്പിൽ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ ഫൈറ്റേഴ്സിന്റെ ഗോൾകീപ്പറും കളിക്കാരനും തമീം, മാലിക് ലാസിൻ എന്നിവർ ചേർന്നാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ TFA സെക്രട്ടറി ഷമീൽ കെ സി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ രായിൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ആശംസ അർപ്പിച്ചുകൊണ്ട് ഷെഫീക്ക് പി പി യാസർ നിയാസ് E അഹമ്മദ് കുട്ടിക്ക, നസീർ മാഷ്, കുഞ്ഞാവ എന്നിവർ സംസാരിച്ചു. പരിപാടിയിൽ പാലിയേറ്റീവ് കെയറിന് ടി എഫ് എ യുടെ ധന സഹായം സലിം, ഷമീർ ഷംസുദ്ദീൻ എന്നിവർ ചേർന്ന് പാലിയേറ്റീവ് പ്രതിനിധി ഉമ്മർ കരിക്കാടിനെ ഏൽപ്പിച്ചു. സമ്മേളനത്തിന് നന്ദി അർപ്പിച്ചുകൊണ്ട് ഗുരുദാസൻ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *