‘ആരോപണം വാസ്തവ വിരുദ്ധം’; എസ്‌യുസിഐ പ്രവർത്തകക്കെതിരെ ഡോ. ജോർജ് ജോസഫ് വക്കീൽ നോട്ടീസയച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കാണാൻ സമ്മതിക്കാതെ മന്ത്രിയുടെ ഭർത്താവ് ആട്ടിയോടിച്ചവെന്ന ആരോപണമുന്നയിച്ച എസ്‌യുസിഐ പ്രവർത്തക എസ്. മിനിക്കെതിരെ ഡോ. ജോർജ് ജോസഫ് വക്കീൽ നോട്ടീസ് അയച്ചു. സത്യമല്ലാത്തതും അവാസ്തവവുമായ കാര്യങ്ങൾ മനപ്പൂർവം പ്രചരിപ്പിച്ച് തന്നെ സമൂഹമധ്യത്തിൽ അധിക്ഷേപിച്ചതിനെതിരെയാണ് നോട്ടീസ്.Dr. George
ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോർജ് ജോസഫ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.