മഞ്ചേരിയിൽ പ്രതിഷേധ ജ്വാലയും ഫാസിസ്റ്റ് വിമോചന സദസ്സും നടത്തി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി.
മഞ്ചേരി: ജനകീയ നേതാക്കൾക്കു പോലും രക്ഷയില്ലാത്തവിധം ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന സംസ്ഥാനത്തെ പോലീസ് നരനായാട്ടിനെതിരെ മഞ്ചേരിയിൽ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ച് ഫാസിസ്റ്റ് വിമോചന സദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസ്സ് ദേശീയ സമിതി അംഗം ഇ. മുഹമ്മദ് കുഞ്ഞി ജ്യോതി തെളിയിച്ച് സദസ്സ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗങ്ങളായ പറമ്പൻ റഷീദ്, വി.സുധാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറി അസീസ് ചീരാൻ തൊടി, മുൻ കെ.പി.സി.സി. അംഗം ടി.പി. വിജയകുമാർ, യു.ഡി.എഫ് ചെയർമാൻ ഹനീഫ മേച്ചേരി, മണ്ഡലം പ്രസിഡന്റുമാരായ സുബൈർ വീമ്പൂർ, വിജീഷ് എളംകൂർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇ.കെ. അൻഷിദ്, അപ്പു മേലാക്കം, സത്യൻ മരത്താണി, നാണിപ്പ മംഗലശ്ശേരി, വി.സി. നാരായണൻ കുട്ടി, പി.കെ. സത്യപാലൻ, പി.അവറു, യു. മഞ്ജുഷ, മെഹ്റൂഫ് പട്ടർ കുളം, നീനു സാലിൻ, സംസാരിച്ചു.