വേദങ്ങളുടെ അന്ത:സാരം ഉൾകൊള്ളുക:മുജാഹിദ് സമ്മേളനം
എടവണ്ണ: മനുഷ്യർ തമ്മിലുള്ള സൗഹാർദ്ദവും സഹവർത്തിത്വവും നിലനിർത്തി പരസ്പര സഹകണത്തോടും സ്നേഹത്തോടും ജീവിക്കാൻ വേദങ്ങളുടെ അന്ത:സാരം ഉൾകൊണ്ട് ജീവിച്ചാൽ മതിയെന്ന് മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ഫെബ്രുവരി 15 മുതൽ 18 വരെ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുണ്ടുതോട് സംഘാടക സമതി സംഘടിപ്പിച്ചതായിരുന്നു പൊതുയോഗം. കെ.എൻ എം എടവണ്ണ മണ്ഡലം പ്രസിഡന്റ് എ.അബ്ദുൽ അസീസ് മദനി ഉൽഘാടനം ചെയ്തു. അബ്ദുൽ കലാം ഒറ്റത്താണി മുഖ്യപ്രഭാഷണം നടത്തി അബ്ദുസ്സലാം മദനി, വി.സി സക്കീർ ഹുസൈൻ, എം.പി.അബ്ദുൽ കരീം സുല്ലമി, അബ്ദുറഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.