ആശങ്ക വേണ്ട; പുളിങ്ങോട്ടുപുറത്ത് കണ്ടെത് പുലിയാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്
ഇന്നലെയും ഇന്നുമായി പുളിങ്ങോട്ടുപുറം തൊട്ടിലങ്ങാടി വടക്കുമ്മല ഭാഗങ്ങളിൽ പുലിയെ കണ്ടെത്തായി വാർത്ത പ്രചരിച്ചിരുന്നു . ഇന്ന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ നിന്നും അധികൃതർ എത്തുകയും സി.സി.ടി.വി ഫുട്ടേജുകളും കാൽപാടുകളും പരിശോധിക്കുകയും ചെയ്തു. പുലിയാണെന്ന് സ്ഥിതീകരിക്കാനാവില്ലെന്നും എന്നാൽ ആക്രമണ സ്വഭാമാവമുള്ള മറ്റു കാട്ടു പൂച്ച പോലോത്തതാവാം എന്ന നിഗമനത്തിലാണ് അധികൃതർ എത്തിയത്.
അത് കൊണ്ട് കൂടുതൽ ആശങ്ക വേണ്ട എന്നാൽ പുളിങ്ങോട്ടുപുറം തൊട്ടിലങ്ങാടി വടക്കുമ്മല ഭാഗത്തുള്ളവർ രാത്രി ഏറെ വൈകിയും അതിരാവിലെയും പുറത്തിറങ്ങുന്നവർ ജാകൃത പുലർത്തുന്നത് നല്ലതാണ്. ഈ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ നടത്തി അനാവശ്യ ഭീതിയുണ്ടാക്കരുതെന്നും പ്രസിഡന്റ് പി. വി ഉസ്മാൻ പറഞ്ഞു.