കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സർക്കാർ; മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വർക്കർമാർ
തിരുവനന്തപുരം: ഒമ്പത് ദിവസമായി സെക്രട്ടറിയേറ്റിൽ സമരം തുടരുന്ന ആശാ വർക്കർമാർക്ക് കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സർക്കാർ. ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസംഗമം സംഘടിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ സമവായ നീക്കം.demands
വേതന കുടിശ്ശിക നാളെ മുതൽ വിതരണം ചെയ്യുമെന്ന് സർക്കാർ പറഞ്ഞു. ആശാവർക്കർമാരുടെ സമരത്തിൽ 52.85 കോടി സർക്കാർ അനുവദിച്ചു. രണ്ടുമാസത്തെ ഓണറേറിയം തുക വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. മൂന്ന് മാസത്തെ ഇൻസെൻ്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല. മറ്റന്നാൾ മഹാസംഗമം നടക്കാനിരിക്കെയാണ് നീക്കം.
അതേസമയം, സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വർക്കർമാർ പ്രതികരിച്ചു. വേതന കുടിശിക മാത്രമല്ല പ്രശ്നമെന്നും ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം അനുവദിക്കുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ആശാ വർക്കർമാർ അറിയിച്ചു.