വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണം; എ.പി അനിൽകുമാർ എം. എൽ.എ.
മഞ്ചേരി: സംസ്ഥാന സിവിൽ സർവീസ് മുമ്പെങ്ങും ഇല്ലാത്ത വിധം പ്രതിസന്ധി നേരിടുകയാണ് എന്ന് എ.പി അനിൽകുമാർ എം.എൽ.എ. അച്ചടക്കം ഇല്ലാത്ത ധന വിനിയോഗവും കെടുകാര്യസ്ഥതയും ധൂർത്തും സംസ്ഥാനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും പ്രതിസന്ധിയിൽ ആക്കുന്ന തരത്തിൽ സാമ്പത്തിക മേഖലയെ തകർത്തു. 16,000 ത്തിൽ പരം ജീവനക്കാരും അധ്യാപകരും വിരമിക്കുന്ന ഈ ഘട്ടത്തിൽ വിരമിക്കൽ ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന സമീപനമാണ് LDF സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരോടും പെൻഷൻകാരോടും സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. NGO അസോസിയേഷൻ മഞ്ചേരി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ വെച്ച് സർവീസിൽ നിന്ന് വിരമിക്കുന്ന എം. പി. സോമശേഖരൻ (NGOA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), എൻ. മോഹൻദാസ് ( സംസ്ഥാന കമ്മിറ്റി അംഗം), ഹുസൈൻ വല്ലാഞ്ചിറ ( സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് -KUBSO ) എന്നിവർക്ക് നൽകിയ യാത്രയയപ്പും, SSLC, Plus Two പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും മികച്ച സേവനത്തിനുള്ള അംഗീകാരം ലഭിച്ച വില്ലേജ് ഓഫീസർമാരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിരാമി കെ, ആയുഷ് ഇ, സജ ഫാത്തിമ കെ. കെ. എന്നിവർ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. വില്ലേജ് ഓഫീസർമാരായ എ. പി. അബ്ബാസ് (NGOA സംസ്ഥാന കമ്മിറ്റി അംഗം), ബിനേഷ് പി. ( ജില്ലാ സെക്രട്ടറിയേറ്റ് അംഗം), അരുൺ കുമാർ ( ബ്രാഞ്ച് പ്രസിഡന്റ്, കൊട്ടാരക്കര) എന്നിവർ മികച്ച സേവനത്തിനുള്ള ആദരവ് ഏറ്റുവാങ്ങി. പി ശശികുമാർ മംഗളഗാനാലാപനം നടത്തി. ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് കെ. വി. നൗഫൽ സ്വാഗതം ആശംസിക്കുകയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ബാസ് പി. പാണ്ടിക്കാട് അധ്യക്ഷത വഹിക്കുകയും ചെയ്തു. ഹബീബ് തോണിക്കടവൻ (NGOA ജില്ലാ വൈസ് പ്രസിഡന്റ് ) അതിഥികളെ പരിചയപ്പെടുത്തി. സുനിൽ കാരക്കോട് ( ജില്ലാ സെക്രട്ടറി ) മുഖ്യപ്രഭാഷണം നടത്തി. റഷീദ് പറമ്പൻ (KPCC അംഗം ), അസീസ് ചീരാൻതൊടി (DCC സെക്രട്ടറി) വി.പി. ഫിറോസ് ( മുൻസിപ്പൽ വൈസ് ചെയർമാൻ), ഹനീഫ പുല്ലൂർ (UDF മുൻസിപ്പൽ ചെയർമാൻ), സുബൈർ വീമ്പൂർ ( കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ), വിജേഷ് എളങ്കൂർ ( കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, തൃക്കലങ്ങോട്), ജോമേഷ് (INTUC ), മഹറൂഫ് പട്ടർകുളം( യൂത്ത് കോൺഗ്രസ്), നീനു സാലി(KSU), വിജയലക്ഷ്മി ( മഹിളാ കോൺഗ്രസ് ) എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് സി. ബ്രിജേഷ് (KGOU സംസ്ഥാന വൈസ് പ്രസിഡന്റ് ), ഹരിഹരൻ മാസ്റ്റർ, വി.സി. നാരായണൻകുട്ടി, ബാബു(KSSPA), ഷിൽജി അബ്ദുള്ള (SEU), കെ. ഷബീറലി, കെ. എം. ഗോവിന്ദൻ നമ്പൂതിരി, ഒ.സുനിൽ, സലീഖ്, മിഥിലേഷ് കെ, മുഹമ്മദലി (NGOA), നിഷ മോൾ, കെ. വി. ഇന്ദിര (NGOA വനിതാ ഫോറം) എന്നിവർ സംസാരിച്ചു. എം. പി. സോമശേഖരൻ, എൻ. മോഹൻദാസ്, ഹുസൈൻ വല്ലാഞ്ചിറ എന്നിവർ മറുപടി പ്രസംഗം നടത്തി. ബ്രാഞ്ച് സെക്രട്ടറി ജിനേഷ് പി. നന്ദി പ്രകാശിപ്പിച്ചു.