വേല വെടിക്കെട്ടിന് അനുമതി നല്‍കി ഹൈക്കോടതി
കൊച്ചി/തൃശൂര്‍: വേല വെടിക്കെട്ടിന് അനുമതി നല്‍കി ഹൈക്കോടതി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിനാണ് അനുമതി നല്‍കിയത്. നേരത്തെ, കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം അനുമതി നിഷേധിച്ചിരുന്നു. Vela fireworks
എഡിഎമ്മിന്‍റെ നടപടിയെ തുടർന്ന് തിരുവമ്പാടിയും പാറമേക്കാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ സ്ഫോടകവസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർ വർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ രൂപീകരിക്കാൻ പെസോയ്ക്ക് കോടതി നിർദേശം നല്‍കി. വെടിക്കെട്ട് നടത്തുന്നവര്‍ക്ക് ലൈസന്‍സ് വേണമെന്നും അറിയിച്ചിട്ടുണ്ട്.
പാറമേക്കാവ് വെടിക്കെട്ട് നാലിനും തിരുവമ്പാടിയുടേത് ആറിനുമാണു നടക്കുന്നത്.