മാധ്യമപ്രവർത്തകയെ അപമാനിച്ചു; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്
മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്റെ നോട്ടീസ്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്.(Case of Insulting the Journalist Notice to Suresh Gopi)
ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു.
തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുക്കുന്നത്. അതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് മോശമായി തോന്നിയെങ്കില്‍ താന്‍ മാപ്പ് പറയുന്നു എന്ന് വിഷയത്തില്‍ നിന്ന് തലയൂരാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചുവെങ്കിലും ആരും അത് മുഖവിലയ്ക്കെടുത്തില്ല.