ഇടതു സർക്കാറിൻ്റെ അധ്യാപക സമീപനം വേദനാജനകം; കെ.എസ്.ടി. യു
മുക്കം: ഇടതു സർക്കാറിൻ്റെ അധ്യാപകരോടും ജീവനക്കാരോടുമുള്ള സമീപനം വേദനാജനകമാണന്നും ഇതു തിരുത്താൻ സർക്കാർ തയ്യാറാവണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മുക്കം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. “ഉണരണം പൊതുബോധം വളരണം പൊതു വിദ്യാഭ്യാസം” എന്ന പ്രമേയത്തിൽ മുക്കത്ത് നടന്ന സമ്മേളനവും സർവ്വീസിൽ നിന്നും പിരിയുന്നവർക്കുള്ള യാത്രയയപ്പും സംസ്ഥാന പ്രസിഡൻ്റ് കെ.എം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് കെ.പി. ജാബിർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ടി.എം ഷറഫുന്നീസ, ടി. മൊയ്തീൻകോയ, എ.പി. നാസർ, കെ.അസീസ്, കെ.വി. നവാസ്, ഷമീർ മുക്കം, കെ ഫസീല, എൻ. നസ്റുള്ള സർവ്വീസിൽ പിരിയുന്ന നിസാർ ഹസൻ, എം.പി. അബ്ദുൽ മജീദ്, കെ.കെ ആമിന സംസാരി
ജനറൽ സെക്രട്ടറി നിസാം കാരശ്ശേരി സ്വാഗതവും എം.സി ഹാരിസ് നന്ദിയും പറഞ്ഞു