ചെറുപുഴയിൽ തകർന്നു കിടന്നിരുന്ന ബണ്ടിന്റെയും ഷട്ടറുകളുടെയും മൈന്റെനൻസ് വർക്കുകൾ തുടങ്ങി

The maintenance works of the bunds and shutters which were lying in ruins in Cherupuzha have started

വെറ്റിലപ്പാറ: ഊർങ്ങാട്ടിരി പഞ്ചായത്ത് ഇരുപതാം വാർഡ് എടക്കാട്ടുപറമ്പ് പരിധിയിലുള്ള ചെറുപുഴയുടെ തകർന്നു കിടന്നിരുന്ന ബണ്ടിന്റെയും ഷട്ടറുകളുടെയും മൈന്റെനൻസ് വർക്കുകളുടെ ആദ്യ ഘട്ടം എന്ന നിലയിൽ വെറ്റിലപ്പാറ – വിളക്കുപറമ്പ് പാലം ഷട്ടറിന്റെയും ബണ്ടിന്റെയും ആധുനിക രീതിയിലുള്ള വർക്ക് തുടങ്ങി. പള്ളിത്താഴെ ഷട്ടർ, വെറ്റിലപ്പാറ സ്കൂൾ ഷട്ടർ , വെറ്റിലപ്പാറ-വിളക്കുപറമ്പ് പാലം ഷട്ടർ , പാറക്കടവ് ഷട്ടർ, ചോറ്റുകടവ് ഷട്ടർ എന്നിവയുടെ മൈന്റെനൻസ് വർക്കുകൾക്കാണ് നടപടി ആയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും അരീക്കോട് വെച്ചു നടന്ന നവകേരള സദസ്സിലും നിവേദനം സമർപ്പിച്ചിരുന്നു. ഇതിനായി പ്രയത്നിച്ച വാർഡ് മെമ്പർ മുഹമ്മദ്‌ ബഷീറിനും പൊതുപ്രവർത്തകർക്കും നാട്ടുകാർ അഭിനന്ദനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *