കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പ്രതിയെ കയ്യേറ്റം ചെയ്യാനൊരുങ്ങി നാട്ടുകാർ, സംഘർഷം

attack

തൃശൂർ: വീട്ടമ്മയെ കഴുത്തിന് വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ സംഘർഷം. ആർത്താറ്റ് സ്വദേശിനി സിന്ദുവാണ് മരിച്ചത്. സംഭവത്തിൽ സഹോദരിയുടെ ഭർത്താവ് കണ്ണൻ അറസ്റ്റിലായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സി ആർ സന്തോഷ് സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്.attack

പ്രതി കൊലപാതകത്തിനായി ഉപയോഗിച്ച വെട്ടുകത്തി സമീപത്തെ പാടത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നഷ്ടപ്പെട്ട ചെരുപ്പ് സമീപത്തെ പറമ്പിൽ നിന്നും പോലീസ് തെളിവെടുപ്പിനിടെ കണ്ടെടുത്തു. തെളിവെടുപ്പിന് ശേഷം വാഹനത്തിലേക്ക് മടങ്ങുകയായിരുന്ന പ്രതിയെ ബന്ധുക്കളും നാട്ടുകാരും അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

പൊലീസ് ഇടപെട്ട് പ്രതിയെ വേഗം തന്നെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തിൽ ആയിരുന്നു തെളിവെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *