ഹാജിമാർക്ക് യാത്രയപ്പ് നൽകി.
കൂളിമാട് 68-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ ഹാജിമാർക്ക് യാത്രയയപ്പ് നൽകി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷ്യൻ കെ. എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഇ. എം. സി മൊയ്‌തീൻ ഹാജി അധ്യക്ഷ്യത വഹിച്ചു. എം. കെ. രാഘവൻ. എം പി മുഖ്യാഥിതിയായിരുന്നു. ചാത്തമംഗലം മണ്ഡലം കോൺഗ് സ് കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള മാനൊടുകയിൽ, കെ.പി.സി സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രമണ്യൻ, ഡി.സി.സി ജന : സെക്രട്ടറി ദിനേശ് പെരുമണ്ണ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വളപ്പിൽ റസാഖ്, ഐ.എൻ ടി.യു.സി നേതാവ് ടി.കെ. സുധാകരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി. കെ. വേലായുധൻ, കെ. സി ഇസ്മായിൽ, എൻ. എം. ഹുസൈൻ, കെ വി. റാഫി, കുഴിക്കര അബ്ദുറഹ്മാൻ, ടി. വി ശാഫി മാസ്റ്റർ, വാർഡ് മൊബർ കെ എ. റഫീഖ്, ടി. അബ്ദുൽമജീദ്, കെ. കോയാമു മാസ്റ്റർ, വി. അബ്ദുൽ മജീദ്, സി.എ. ശൂക്കൂർ മാസ്റ്റർ, പാലിയിൽ അബ്ദുറഹിമാൻ, എം.പി. സുരേന്ദ്രൻ, കെ.കോയാമു മാസ്റ്റർ, പി.എ.ജിയാദ് തുടങ്ങിയവർ സംസാരിച്ചു.