‘പി.സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം’; സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലിങ്ങൾക്കെതിരെ പരാമർശം നടത്തിയ പിസി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം. ദ്വായാർത്ഥ പ്രയോഗത്തിന് വ്യവസായിയെ ജയിലിലടയ്ക്കാൻ സർക്കാരിന് വകുപ്പുണ്ടായെന്നും നാസർ ഫൈസി കുറ്റപ്പെടുത്തി.Nasser Faizi
രാജ്യത്തെ മുഴുവൻ മുസ്ലിങ്ങളും വർഗീയവാദികളാണെന്നായിരുന്നു പിസി ജോർജ് നടത്തിയ പരാമർശം. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.