അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു
അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം ഞായറാഴ്ച രാവിലെ 7 മണിക്ക് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രശസ്ത ഫുട്ബോൾ താരം ആസിഫ് സഹീർ ഫ്ലാഗ് ഓഫ് ചെയ്തു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, എൻ വി സക്കരിയ സാഹിബ്, കെ എഫ് എ വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം,അഡ്വ കെ ശരീഫ്, എ ഒ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി. വ്യായാമം കുടുംബങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് 400ൽ അധികം ആരോഗ്യ കൂട്ടായ്മയുടെ പ്രവർത്തകർ യൂണിഫോം ധരിച്ചുകൊണ്ട് ചിട്ടയായി അരീക്കോട് ടൗൺ ചുറ്റി സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വി നൗഷാദ് സ്വാഗതവും ചെയർമാൻ എൻ വി സക്കരിയ അദ്യക്ഷതയും വഹിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, കെ എഫ് എ വൈസ് പ്രസിഡന്റ് കഞ്ഞിരാല അബ്ദുൽ കരീം, അഡ്വ കെ ശരീഫ് ഇന്റർ നാഷണൽ വെറ്ററൻ തരങ്ങളായ എ സമദ് മാസ്റ്റർ, എ ഒ ഉണ്ണികൃഷ്ണൻ, ഡോ പി കെ ലുകമാൻ, യൂസുഫ് ചീമാടൻ, ആരോഗ്യ കൂട്ടായ്മ പ്രസിഡന്റ് കടൂരൻ കുഞ്ഞാപ്പു തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പന്തക്കലകത്ത് ലുക്മാൻ നന്ദി പറഞ്ഞു.