ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തി സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി

Saudi

ദമ്മാം: സൗദിയിൽ ഡെലിവറി ആവശ്യത്തിനുപയോഗിക്കുന്ന ഇരു ചക്രവാഹനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തി. സൗദി ജനറൽ ട്രാൻസ്പോർ്ട്ട് അതോറിറ്റി വക്താവ് സാലേഹ് അൽ സൗദാണ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ആവശ്യമായ ലൈസൻസുകൾ നേരത്തെ തന്നെ അതോറിറ്റി അനുവദിച്ചിട്ടുണ്ട്. പുതുതായി ലഭിക്കുന്ന അപേക്ഷകളിലാണ് നിയമം ബാധകാവുകയെന്നും അദ്ദേഹം കൂട്ടിചേർത്തു. രാജ്യത്തെ ഡെലിവറി മേഖലയെ നിയന്ത്രിക്കുന്നതിന് ഗതാഗത മന്ത്രാലയം നേരത്തെ നിബന്ധനകളും ചട്ടങ്ങളും പുറത്തിറക്കിയിരുന്നു. കൂടാതെ മേഖലയിൽ സ്വദേശിവൽക്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതിന്റെ ആദ്യഘട്ടം പ്രാബല്യത്തിലായി. ഫ്രീലാൻസ് ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതരപ്പെടുത്തുക, ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കുക തുടങ്ങിയ നിബന്ധനകളും ആദ്യഘട്ടത്തിൽ പ്രാബല്യത്തിലായി. 14 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡെലിവറി ആപ്ലിക്കേഷൻ കൈകാര്യം ചെയ്യുന്ന 80-ലേറെ കമ്പനികളാണ് രാജ്യത്ത് പ്രവർത്തിച്ചു വരുന്നത്.Saudi

Leave a Reply

Your email address will not be published. Required fields are marked *