കീഴുപറമ്പ് GVHSS ൽ ഫാമിലി ക്വിസ് 23 ന്റെ രണ്ടാം റൗണ്ട് മത്സരം നടത്തി.

കുട്ടികളെയും രക്ഷിതാക്കളയും ഡിവൈസ് മാനിയയിൽ നിന്നും വിജ്ഞാനത്തിന്റെ ലോകത്തേക്ക് കൈപ്പിടിച്ചുയർത്തുന്നതിന് കിഴുപറമ്പ് GVHSS ൽ നടപ്പാക്കുന്ന ഫാമിലി ക്വിസ് 23 ന്റെ രണ്ടാം റൗണ്ട് മത്സരം നടന്നു.  (The second round of Family Quiz 23 was conducted at GVHSS in Keezhuparamba.)

 

അടുക്കള ഭരണം മാത്രമല്ല അറിവുത്സവവും വളയിട്ട കൈകൾക്ക് വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു മത്സരത്തിൽ പങ്കെടുത്ത രക്ഷിതാക്കളുടെ പ്രതികരണം. സെപ്തംബർ 14 ന് ആയിരം രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത ഒന്നാം റൗണ്ടിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച 104 ടീമുകളാണ് രണ്ടാം റൗണ്ടിൽ പങ്കെടുത്തത്. വിദ്യാലയം ടാലന്റ് ഹബിന് കീഴിൽ പ്രത്യേകം തയ്യാറാക്കിയ 3 പുസ്തകങ്ങൾ, പ്രതിദിന ക്വിസ് എന്നിവയിൽ നിന്നുള്ള 60 ചോദ്യങ്ങളാണ് രണ്ടാം ഘട്ടത്തിൽ നൽകിയത്. OMR ഘടനയിൽ ഉത്തരമെഴുതാവുന്ന രൂപത്തിലാണ് മത്സരം നടന്നത്. തിരഞ്ഞെടുക്കുന്ന 50 ടീമുകളെ മൂന്നാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. ഹെഡ്മാസ്റ്റർ കെ.സുരേഷ് മാസ്റ്റർ, ഫാമിലി ക്വിസ് കൺവീനർ വി .ഷഹീദ് മാസ്റ്റർ, ടാലന്റ് ഹബ് കോർഡിനേറ്റർ ടി.സുരേഷ് ബാബു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ പി.ജെ. പോൾസൺ, ടി.ഷിജി, കെ. ഫൗസിയ, ഇ.കെ. നഷീദ, എം.കെ. സൗബിന, എ ജംഷിയ , പി .ഫവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *