ദുർഗന്ധം വമിക്കുന്ന കിഴുപറമ്പ് മാലിന്യ സംസ്ക്കരണ കേന്ദ്രം; സമീപം സ്കൂളും മദ്രസയും പള്ളിയും കോളനിയും

the smelly Kizhuparampa waste treatment plant; School, Madrasah, Church and Colony nearby

കഴിഞ്ഞ ദിവസം പതിമൂന്നാം വാർഡിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ദുർഗന്ധത്തെ സംബന്ധിച്ചുള വാർത്ത കിഴുപറമ്പ വാർത്തകൾ പുറത്ത് വീട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസവും ദുർഗന്ധം വമിച്ചു. ഹോബ്നോബ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംസ്‌കരണ പ്ലാന്റാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

പന്ത്രണ്ടാം വാർഡിനോട് ചേർന്ന് പതിമൂന്നാം വാർഡ് മെലാപറമ്പിലാണ് മാലിന്യ നിർമാർജന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അടുത്തായാണ് GVHSS കിഴുപറമ്പയും അംഗനവാടിയും കോളനിയും സ്ഥിതി ചെയ്യുന്നത്. കൂടാതെ ഈ പ്ലാന്റിന്റെ സമീപത്തിലൂടെയാണ് പള്ളിയിലേക്കും മദ്രസകളിലേക്കുമുള്ള വഴി. നിരവധി തവണ മെമ്പർമാർക്കും കേന്ദ്രത്തിന്റെ ഉടമയ്ക്കും പരാതി നൽകിയിട്ടും ഒരു മാറ്റവും ഉണ്ടാകുന്നില്ല. പ്രധാനമായും കോഴി വേസ്റ്റ് ആണ് ഇവിടെ സംസ്‌ക്കരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *