ഉന്നത വിജയം നേടിയവരെ ടി.വി. ഇബ്രാഹീം എം.എൽ.എ. നേതൃത്വത്തിൽ ആദരിച്ചു
കൊണ്ടോട്ടി: എസ്.എസ്.എൽ.സി. പ്ലസ് ടു പരിക്ഷകളിൽ ഉന്നതവിജയം കരസ്ഥമാകിയ കൊണ്ടോട്ടി മണ്ഡലത്തിലെ പ്രതിഭകളെയും സ്ഥാപനങ്ങളെയും പ്രമുഖ വ്യക്തിത്വങ്ങൾക്ക് മുമ്പിൽ ടി.വി. ഇബ്രാഹീം എം.എൽ എ യുടെ നേതൃത്വത്തിൽ ആദരിച്ചു. ആദരവ് ചടങ്ങും വിദ്യാർത്ഥികളെ അനുമോദിക്കലും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അക്ഷരശ്രീ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും മികച്ച സ്കൂളുകൾക്കുള്ള ഉപഹാരവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ടി.വി. ഇബ്രാഹീം എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദേശ സർവകലാശാല കേന്ദ്ര സർവകലാശല എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നതിന് പുരസ്കാര ചടങ്ങിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും അഞ്ച് വിദ്യാർത്ഥികളെ ജില്ലാ കലക്ടർ പി.ആർ പ്രേംകുമാർ ഐ.എ .എസ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
പഠനത്തിൽ ഉന്നത വിജയം നേടി പുറത്തിറങ്ങുന്ന യുവാക്കൾക്ക് നമ്മുടെ രാജ്യത്ത് വേണ്ടത്ര തൊഴിലവസരങ്ങളില്ലാത്തത് വലിയ സാമൂഹ്യ പ്രശ്നമാണെന്നും അത് കാരണം പ്രാവിണ്യം നേടിയ ഉദ്യാഗാർത്ഥികൾ രാജ്യം വിട്ട് മറ്റ് രാജ്യത്തെക്ക് കുടിയേറി പാർക്കുന്നത് രാജ്യത്തിന് വലിയ ബൗദ്ധിക നഷ്ടമാണ് ഉണ്ടാക്കുന്നത് എന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ വാഗ്ധാനങ്ങളായാണ് അറിയപ്പെടാറ് എന്നാൽ ഇന്നത്തെ തലമുറ നാളെക്ക് നിൽക്കാതെ ഇന്ന് തന്നെ അറിവ് സാംശീകരിക്കാനാണ് ഉത്സാഹം കാണിക്കുന്നത്. അത്തരം അറിവുകൾ നാടിനും, സമൂഹത്തിനും ഉപകാരപ്പെടുന്നവയും ആകണമെന്ന് തങ്ങൾ ഉൽബോധിപ്പിച്ചു.
അനുദിനം വികസിക്കുന്ന അറിവിനെ കിഴടക്കുന്ന പ്രതിഭകളാണ് ഇന്നത്തെ തലമുറ. അതിൻ്റെ മുന്നേറ്റത്തിൽ മലബാറിലെ, വിശിഷ്യാ മലപ്പുറത്തിൻ്റെ കുട്ടികൾ ഏറെ മുന്നിലാണെന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്ത് കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും, റോബോർട്ടിക്കൽ സയൻസും, നാനോ ടെക്നോളജിയും വരും കാലങ്ങളിൽ മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ആരോഗ്യ മേഖലകളിൽ മനുഷ്യന് രോഗ പീഡകളിൽ നിന്നുള്ള മോചനത്തിനും അത് വഴി മനുഷ്യൻ്റെ ആയുർ ദൈർഘ്യത്തിനും അവ കാരണമാകുമെന്നും വി.ഡി. സതീഷൻ പറഞ്ഞു. അറിവിൻ്റെ വിസ്ഫോടനം നടക്കുന്ന ഇക്കാലത്ത് ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കാൻ അവസരമില്ലാത്തത് ഏറെ വേദനാജനകവും തിരുത്തപ്പെടെണ്ടതുമാണ്.കൊണ്ടോട്ടി മണ്ഡലത്തിൽ എട്ട് വർഷമായി തുടരുന്ന അക്ഷരശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിജയാരവം അടക്കുള്ള പരിപാടികൾ ഏറെ പ്രശംസനീയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നെടിയിരുപ്പ് അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 1500 പ്രതിഭകളെ ആദരിച്ചു. ഉന്നതവിജയം നേടിയ സ്കൂളുകൾക്കും ഉപഹാരങ്ങളും, പ്ലസ്ടുവിന് 1200 ൽ മുഴുവൻ മാർക്ക് കരസ്ഥമാക്കിയ മൂന്ന് കുട്ടികൾക്കുള്ള ഉപഹാരങ്ങളും, കൊണ്ടോട്ടി ബി.ആർ.സി യിൽ നിന്നും ഏറ്റവും നല്ല ട്രൈയിനർ ആയി തിരഞ്ഞെടുത്ത അക്ഷര ശ്രീ കോ-ഓർഡിനേറ്റർ ആയ കെ.എം. ഇസ്മായിലിനുള്ള ഉപഹാരവും സമർപ്പിച്ചു.
കൊണ്ടോട്ടി മണ്ഡലത്തിൽ അക്ഷരശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളാണ് എം.എൽ.എ. നടപ്പിലാക്കുന്നത്. എട്ടാം തരത്തിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി വിവിധ മത്സര പരീക്ഷകൾക്ക് സജ്ജമാകുന്ന എവറസ്റ്റ് പരിപാടി വിവിധ യൂണിവേഴ്സിറ്റി കളിലെ പ്രവേശനത്തിന് മത്സര പരീക്ഷക്കുള്ള ട്രൈനിംങ്ങ് എന്നിവ ഇതിൽ ഉൾപ്പെടും മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ ഉന്നതവിജയത്തിന് എം.എൽ.എയുടെ പദ്ധതികൾ സഹായകരമായതിന് നേർസാക്ഷ്യം കൂടിയായിരുന്നു വിജയാരവം പരിപാടി.
വിവിധ പരിപാടികളിൽ മുൻസിപ്പൽ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹ്റാബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജില്ലാ പഞ്ചാത്ത് മെംബർ പി.കെ.സി അബ്ദുറഹ്മാൻ മെംമ്പർമാരായ പ സുഭദ്ര ശിവദാസൻ , പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.കെ. അബ്ദുളള ക്കോയ, (ചെറുകാവ് ) എളങ്കയിൽ മുംതാസ് , (ചീക്കോട്) ബാബുരാജ് ( മുതുവല്ലൂർ ) കുട്ടികൾക്ക് ഉപരിപഠനത്തിന് മാർഗ്ഗ നിർദ്ദേശം നൽകുന്ന ക്ലാസ്സുകൾക്ക് സൈലം ലേണിംഗ് ആപ്പ് ഓണ്ലൈന് കോർഡിനേറ്റർ
ഫമീൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
പി.കെ. സി. അബ്ദുൽ റഹ് മാൻ , സുഭദ്ര ശിവദാസൻ , പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.കെ. അബ്ദുളള ക്കോയ, (ചെറുകാവ് ) എളങ്കയിൽ മുംതാസ് , (ചീക്കോട്)പി.പി. വാസുദേവൻ മാസ്റ്റർ, (വാഴയൂർ ).പി.എ.ജബ്ബാർ ഹാജി,എൻ.എ.കരീം,പി.വി.അഹമ്മദ് ഷാജു ,
കൊണ്ടോട്ടി മുൻസിപ്പാലിറ്റി
വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ,
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി.ഫിറോസ്,പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.മൊയ്‌ദീൻ അലി,നിത ഷെറിൻ ,ഡോ. വിനയകുമാർ , ഡോ. അനീസ് മുഹമ്മദ് ,കെ.കെ മുഹമ്മദ് അഷ്‌റഫ് ,ഡോ. മുസ്തഫ പാലക്കൽ ,ഡോ. വി. പി.അബ്ദുൽ സലീം, സഹീർ മേലെപറബ്, ആസാദ് കോട്ടപ്പുറം , കെ.എം. ഇസ്മായിൽ, വിപി സിദ്ധീഖ്, റിൻഷാദ് വി, സാദിഖ് മാസ്റ്റർ, ഫഹീം അഹമ്മദ്, എൻ.സി.ഷരീഫ്,
എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് കൊഴുപ്പേകി കലോത്സവ ജേതാവ് ഇ. എം.ഇ. എ. വിദ്യാർത്ഥിയുമായ നിഷ്‌മലിന്റെ ഗാനവിരുന്നും ആസ്വാദകരമായി