ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ രാത്രി കാല വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ രാത്രി കാല വിജിലൻസ് സ്ക്വാഡ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. തുറന്ന് വച്ച് കച്ചവടം നടത്തുന്നതിനും ഒരേ പാത്രത്തിൽ ഗ്ലാസ്സ് കഴുകുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുകയും വൃത്തിഹീനമായ ഭക്ഷണ പദാർത്ഥങ്ങൾ നശിപ്പിക്കുകയും ഹെൽത്ത് കാർഡ്, വെള്ളം പരിശോധനാ റിപ്പോർട്ട് എന്നിവ ഹാജറാക്കാനും നിർദ്ധേശം നൽകി. ലൈസൻസില്ലാതെ, വൃത്തിയില്ലാതെ സ്ഥാപനം നടത്തുന്നവർക്കെതിരെ നോട്ടീസ് നൽകി. 6 മണിക്ക് തുടങ്ങിയ പരിശോധന 11 മണിക്ക് അവസാനിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ, ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ, ജെ.എച്ച്.ഐ ദീപിക എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.