നവകേരള സദസ്; മഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ടിന്റെ മതിൽ പൊളിച്ചു.

The wall of the Manjeri Boys School ground was demolished.

 

മഞ്ചേരി ∙ നവകേരള സദസ്സിനു മുഖ്യമന്ത്രിയുടെ ബസിനു പ്രവേശിക്കാൻ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിന്റെ പ്രവേശന കവാടവും മതിലും എതിർപ്പ് മറികടന്നു പൊളിച്ചു. പൊളിക്കുന്നത് ചോദ്യം ചെയ്ത പ്രഭാത സവാരിക്കാരും നഗരസഭാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തി.

ഇന്നലെ രാവിലെ 8ന് ആയിരുന്നു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കവാടവും മതിലും പൊളിക്കാൻ മുനിസിപ്പൽ എൻജിനീയറുടെ (എംഇ) നേതൃത്വത്തിൽ സംഘമെത്തിയത്.

പ്രഭാത സവാരിക്കെത്തിയവർ ഇത് ചോദ്യം ചെയ്തു. പ്രവേശനകവാടം വീതി കൂട്ടിയില്ലെങ്കിൽ ബസിനു ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നു തഹസിൽദാറിന്റെയും പൊലീസിന്റെയും നിർദേശമുണ്ടെന്ന് എംഇ പ്രതിഷേധിച്ചവരെ അറിയിച്ചു. ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തിയ വരുമാനം ഉപയോഗിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മതിൽ നിർമിച്ചതെന്നും പൊളിച്ചാൽ പൂർവസ്ഥിതിയിലാക്കണമെന്നും ആയിരുന്നു സവാരിക്കാരുടെ ആവശ്യം. The wall of the Manjeri Boys School ground was demolished.

 

The wall of the Manjeri Boys School ground was demolished.

Leave a Reply

Your email address will not be published. Required fields are marked *