കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

The wild boar jumped across; Driver dies after auto overturns in Mancheri

മഞ്ചേരി: മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്ക് കാരക്കുന്ന് ആലുങ്ങലിലാണ് അപകടം.

കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയില്‍. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.

Leave a Reply

Your email address will not be published. Required fields are marked *