‘വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ല’; അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എംവിഡി

MVD

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് വൻ സാമ്പത്തിക പ്രതിസന്ധിയിൽ. വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ല. അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എംവിഡി റോഡ് സേഫ്റ്റി കമ്മീഷണറോട് ആവശ്യപ്പെട്ടു.MVD

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി എംവിഡിയും പൊലീസും സംയുക്തമായി പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ജോലിക്ക് ഉപയോഗിക്കാൻ വാഹനങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് എംവിഡി. ഇന്ധനം നിറയ്ക്കാനും ഇൻഷൂറൻസ് അടയ്ക്കാനുമടക്കം ഉടൻ തുക അനുവദിക്കണമെന്നാണ് എംവിഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *