‘കൊന്നാലും പ്രശ്നമില്ല’; ഒളിമ്പിക്സിലെ ഇന്ത്യയുടെ മോശം പ്രകടനത്തിെൻറ കാര്യം തുറന്നുപറഞ്ഞ് ഛേത്രി
ഒളിമ്പിക്സിൽ ഇന്ത്യക്ക് ശോഭിക്കാനാകത്തിെൻറ കാരണം തുറന്ന് പറഞ്ഞ് ഫുട്ബോൾ താരം സുനിൽ ഛേത്രി. 150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും പ്രതിഭകളെ തിരിച്ചറിയുന്നതിൽ ഇന്ത്യ പരാജയമാണെന്ന് ഛേത്രി തുറന്നടിച്ചു.
ഒളിമ്പിക്സിൽ എന്തുകൊണ്ട് കാര്യമായി പ്രകടനം നടത്തുന്നില്ല എന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഛേത്രി പറഞ്ഞതിങ്ങനെ:‘‘150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും ഇന്ത്യ ഒളിമ്പിക്സിൽ മെഡലുകൾ നേടുന്നില്ല എന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. കാരണം നമ്മൾ 150 കോടിയിൽ നിന്നും പ്രതിഭകളെ തിരിച്ചറിയുന്നില്ല. ഒളിമ്പിക്സിൽ നന്നായി പ്രകടനം നടത്തുന്ന ചൈന, യു.എസ്, ജർമനി, ജപ്പാൻ, ആസ്ട്രേലിയ, കാനഡ എന്നിവർ പ്രതിഭകളെ തിരിച്ചറിയുന്നതിൽ നമ്മളേക്കാൾ മുന്നിലാണ്’’.
Also Read : ടർബോ ജോസ് ഇനി ടർബോ ജാസിം; ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തുന്ന ഇന്ത്യൻ ചിത്രമായി ടർബോ
‘‘നമ്മുടെ രാജ്യത്ത് പ്രതിഭകൾക്ക് ക്ഷാമമില്ല എന്നത് ശരിയാണ്. ഫുട്ബോളിലോ ജാവലിൻ ത്രോയിലോ ക്രിക്കറ്റിലോ പ്രതിഭയുള്ള ഒരു അഞ്ചുവയസ്സുകാരൻ ആൻഡമാനിലുണ്ടെന്ന് കരുതുക. അവൻ പോലും അത് അറിയില്ല. ഒന്നോരണ്ടോ തവണത്തേതിന് ശേഷം അവനെ പിന്നെ കാണില്ല. വല്ല കാൾ സെൻററിലും പണിയെടുക്കും’’
‘‘പ്രതിഭകളെ തിരിച്ചറിയുന്നതിലും ശരിയായ സമയത്ത് വളർത്തുന്നതിലും നമ്മൾ ഒരുപാട് പിന്നിലാണ്. ഇത് പറഞ്ഞതിന് എന്നെ കൊന്നാലും പ്രശ്നമില്ല. ഇതാണ് സത്യം’’ -ഛേത്രി പറഞ്ഞു.