‘ഇത്തവണയും പതിവ് തെറ്റാതെ ക്രിസ്മസ് സമ്മാനങ്ങളുമായി അവർ പാണക്കാടെത്തി…’ VIDEO

മലപ്പുറം: പതിവ് തെറ്റാതെ ഇത്തവണയും പാണക്കാട്ടേക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയവരെക്കുറിച്ച് പറയുകയാണ് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ. ഊരകം ഫാത്തിമ മാതാ ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, സെന്റ് അൽഫോൻസാ സ്കൂളിലെ പ്രിൻസിപ്പൽ ഫാദർ തോമസ് കണ്ണംപള്ളി, പള്ളി ഭാരവാഹി തങ്കച്ചൻ വലിക്കുന്ന, സിസ്റ്റർ ലീലാമ്മ, സ്റ്റിറ്റ്സർ വിജയ പണക്കടത്തി എന്നിവരാണ് ക്രിസ്മസ് സമ്മാനങ്ങളുമായി പാണക്കാടെത്തിയത്.

സാദിഖലി ശിഹാബ് തങ്ങളോടൊപ്പം ചേർന്ന് സ്വീകരിച്ചതായും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങളാണ് ഇത്തരം ചേർന്ന് നിൽക്കലുകൾ ഉദ്ഘോഷിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ കുഞ്ഞാലിക്കുട്ടി കുറിച്ചു. ഇതിന്‍റെ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.