പാലക്കാട് തച്ചമ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Three children die in tragic lorry accident in Palakkad's Thachampara

 

പാലക്കാട്: തച്ചമ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു. രണ്ട് ലോറികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിൽ ഒരു ലോറി കുട്ടികളുടെ മേലേക്ക് മറിയുകയായിരുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പനയംപാടം വളവിലാണ് അപകടമുണ്ടായത്. സിമന്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ മുന്ന് പെൺകുട്ടികളാണ് മരിച്ചത്. കൂടുതൽ കുട്ടികൾ അപകടത്തിൽപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *