ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ മൂന്നുമാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ



തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫിസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ചായകുടിക്ക്​ മാത്രമാണ് ഇന്ത്യന്‍ കോഫി ഹൗസ് സെക്രട്ടേറിയറ്റ് ബ്രാഞ്ചിന് 6.05 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം ഉത്തരവിറക്കിയത്.

ഒരു മാസം ശരാശരി രണ്ടു ലക്ഷം രൂപ വീതമാണ് ചെലവ്. പ്രവൃത്തിദിനങ്ങള്‍ കണക്കാക്കിയാല്‍ പ്രതിദിനം 10,000 രൂപ വീതം ചായക്കും കടിക്കുമായി നീക്കിവെക്കുന്നതായാണ് കണക്കുകള്‍.

ഇന്ത്യന്‍ കോഫിഹൗസില്‍ നിന്നുള്ള ചായയുടെയും കടിയുടെയും കുടിശ്ശിക ബില്ലുകള്‍ തീര്‍പ്പാക്കാനാണ് 6,05,434 രൂപ അനുവദിച്ചത്.