ത്രില്ലടിപ്പിച്ച് കര്‍ണാടക: ലീഡില്‍ മാജിക് നമ്പറില്‍ തൊട്ട് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലീഡ് നില മാറിമറിയുകയാണ്. ആദ്യ ഒരു മണിക്കൂറില്‍ 113 എന്ന മാജിക് നമ്പറിലെത്താന്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. 9 മണിയിലെ ലീഡ് നില പ്രകാരം 114 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബി.ജെ.പി 96 സീറ്റിലും ജെ.ഡി.എസ് 12 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.|congress karnaataka election
Read Also:എക്സിറ്റ് പോളുകൾ കോൺഗ്രസിന് അനുകൂലമാകും, പ്രതീക്ഷകൾ തെറ്റും, ആംബുലൻസ് തയ്യാറാകൂ’; ബി.ജെ.പി
കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മുന്നേറുകയാണ്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ലക്ഷ്മണ്‍ സവദിയും ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിലെത്തിയ ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി ആദ്യ ഘട്ടത്തില്‍ മുന്നിലായിരുന്നുവെങ്കിലും നിലവില്‍ പിന്നിലാണ്.
73.19 ശതമാനം വോട്ടെടുപ്പ് നടന്ന ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോൾ സർവെകളും പ്രവചിക്കുന്നു. 140 സീറ്റുകൾ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവെ പറയുന്നു. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവെകൾ പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെ.ഡി.എസ് കിങ് മേക്കറാകും.
Pingback: വിവാദങ്ങളിൽ മാത്രമല്ല, രാഷ്ട്രീ....who is Siddaramaiah ?