തൃശൂർ വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു



തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശിയായ രാഗേഷാണ് ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഐ.സി.യുവിൽ കഴിഞ്ഞിരുന്ന രാഗേഷിന്റെ ശരീരത്തിൽ 85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായാണ് റിപ്പോർട്ട്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി കണ്ണയിൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (55) ഇന്നലെ രാത്രിയോടെ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉണ്ണികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചത്. ഏപ്രിൽ 21ന് തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിലായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.