തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി 17 മത് വാർഷികം ആഘോഷിച്ചു

Tirurangadi Taluk Consumer Protection Society Celebrates 17th Anniversary

 

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെഴാമത് വാർഷികo തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ വെച്ച് നടന്നു. പത്മശ്രീ കെ . വി . റാബിയ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയുടെ തന്നെ അഭിമാനമായി പ്രവർത്തിക്കുന്ന തിരൂരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പ്രവർത്തനം മികവുറ്റതാണെന്നും ഉപഭോക്താക്കൾ തികഞ്ഞ ബോധവാൻമാരായില്ലെങ്കിൽ ചൂഷണങ്ങൾക്ക് വിധേയമാവുമെന്നും അവർ പറഞ്ഞു. ആരാണ് ഉപഭോക്താവ്, എന്താണ്‌ ഉപഭോക്തൃ സംരക്ഷണം, എന്താണ്‌ ഉപഭോക്താവിന്റെ അവകാശം, ഓൺലൈൻ ബിസിനസ്സിൽ വഞ്ചിതരാകുന്ന യുവതലമുറ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താവിനെ വഞ്ചിക്കുന്നതിൽ നിന്നും തെളിവുകൾ ശേഖരിച്ച് എങ്ങിനെ കൺസ്യൂമർ സൊസൈറ്റിയിൽ കേസ് രജിസ്റ്റർ ചെയ്യാം
എന്നീ വിഷയങ്ങളെ സംബന്ധിച്ച് അഡ്വ:ഷരീഫ് പൈനാട്ടിൽ ക്ലാസ്സെടുത്തു. ഡോ:അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ടീ. ടീ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വർദ്ധിച്ചുവരുന്ന കൺസ്യൂമർ പ്രൊട്ടക്ഷൻ വിഷയങ്ങളുമായും വിവരാവകാശ നിയമവുമായും സേവനാവകാശ നിയമങ്ങളെ കുറിച്ചും തിരൂരങ്ങാടി താലൂക്കിലെ ജനങ്ങൾക്ക് താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുമായി ബന്ധപ്പെടാവുന്നതാണെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ട് പറഞ്ഞു. അബ്ദുൽ റഹീം പൂക്കത്ത്, കാട്ടേരി സൈതലവി, ഷഫീഖ് പച്ചായി, സി എച്ച് ഖലിൽ, അബ്ദുൽ അലി, ബിന്ദു പാലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *