ടി കെ പരീക്കുട്ടി ഹാജി നിര്യാതനായി
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച) എട്ടു മണിക്ക് നടക്കാവ് ജുമാ മസ്ജിദില്‍. രാത്രി 9 മണിക്ക് കൊടുവള്ളി യത്തീംഖാന ഓഡിറ്റോറിയത്തിലും പത്തുമണിക്ക് കളിരാന്തിരി കാക്കാടം ചാലിൽ ജുമാ മസ്ജിദിലും മയ്യിത്ത് നിസ്കാരം നടക്കും.
കൊടുവള്ളി മുസ്‌ലിം യത്തീംഖാന ജനറല്‍ സെക്രട്ടറി ടി കെ പരീക്കുട്ടി ഹാജി നിര്യാതനായി. 102 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച) എട്ടു മണിക്ക് നടക്കാവ് ജുമാ മസ്ജിദില്‍. രാത്രി 9 മണിക്ക് കൊടുവള്ളി യത്തീംഖാന ഓഡിറ്റോറിയത്തിലും പത്തുമണിക്ക് കളിരാന്തിരി കാക്കാടം ചാലിൽ ജുമാ മസ്ജിദിലും മയ്യിത്ത് നിസ്കാരം നടക്കും.
കോഴിക്കോട് സാമൂതിരി സ്കൂളിൽ പത്തം ക്ലാസ് പൂർത്തിയാക്കിയ ശേഷം പിതാവ് ടി കെ അഹമ്മദ് കുട്ടി ഹാജിയുടെ നിർദേശ പ്രകാരം മരവ്യവസായത്തിലേക്ക് നീങ്ങിയ പരീക്കുട്ടി ഹാജി പിന്നീട് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി മാറി. 1960 മുതല്‍ അഞ്ചുവര്‍ഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. 1978ലാണ് കൊടുവള്ളിയിലെ യത്തീംഖാന തുടങ്ങാൻ മുന്നിട്ടിറങ്ങിയത്. അന്ന് മുതൽ ഇതുവരെ വരെ സ്ഥാപനത്തിന്റെ സെക്രട്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.
രാജ്യത്തെ മികച്ച ശിശുക്ഷേമപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തിനുള്ള അവാര്‍ഡ് 1992ല്‍ കൊടുവള്ളി യത്തീംഖാനയ്ക്ക് ലഭിച്ചിരുന്നു. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാൻ, കോഴിക്കോട് വിമാനത്താവള രൂപീകരണ കമ്മിറ്റി അംഗം, സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യുട്ടീവ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, എം.എസ്.എസ്., എം.ഇ.എസ്., പട്ടിക്കാട് ജാമിയനൂരിയ അറബിക് കോളജ്, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്.