കിഴുപറമ്പ് GVHSS ലെ ജുംന ഷെറിൻ സംസ്ഥാന നീന്തൽ മത്സരത്തിലേക്ക്.
കലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ
മലപ്പുറം റവന്യൂ ജില്ലാതല അക്വാറ്റിക് മത്സരം പൂർത്തിയായപ്പോൾ കിഴുപറമ്പ് GVHSS ലെ ജുംന ഷെറിൻ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. 200 മീറ്റർ ബട്ടർ ഫ്ലൈയിൽ സ്വർണവും 50 മീറ്റർ, 100 മീറ്റർ ബട്ടർ ഫ്ലൈയിൽ വെള്ളിയും നേടിയാണ് ഈ കൊച്ചു മിടുക്കി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന അക്വാറ്റിക് മത്സരത്തിൽ മാറ്റുരക്കാൻ യോഗ്യത നേടിയത്. കുനിയിൽ വാദിനൂറിലെ പി.സി. മുഹമ്മദ് കോയയുടെയും എം.ബീനയുടെയും മകളായ ജുംന ഷെറിൻ കിഴുപറമ്പ് GVHSS ൽ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥിനിയാണ്.