കർഷകർക്ക് ആശ്വാസമായി, പുഞ്ചപ്പാടത്ത് ഇനി നെൽ കൃഷി ഇറക്കാം
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് കർഷകർക്ക് ആശ്വാസമായി ഇനി നെൽകൃഷിയിറക്കാം. 2001ൽ മാവൂർ – വാഴക്കാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴക്ക് കുറുകെ ഊർക്കടവിലുള്ള റെഗുലേറ്റർ ബ്രിഡ്ജ് പ്രവർത്തന സജ്ജം ആയതോടെയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ ചെറുവാടി പുഞ്ചപ്പാടം കൃഷിയോഗ്യമല്ലാതെ നശിച്ചുപോയിരുന്നത്. കൂടാതെ ഇരുവഴിഞ്ഞി പുഴയിൽ നിന്നും പടശേഖരത്തിലേക് ഒഴുകി വന്ന ആഫ്രിക്കൻ പായൽ പാടത്തും, തോട്ടിലും കെട്ടികിടന്നു വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചു. കഴിഞ്ഞ മാസം പാടശേഖര സമിതിയുടെ നേതൃതത്തിൽ ഭരണസമിതിയും, കൃഷിവകുപ്പും നടത്തിയ സംയുക്ത സന്ദർശനത്തിൽ സമിതി നൽകിയ നിവേദനത്തിൽ ഒന്നായിരുന്നു കല്ലൻ തോട് ശുജീകരണം.
അടിയന്തിര പ്രാധാന്യം കണക്കിലെടുത്തു ഭരണാധികാരികൾ കഴിഞ്ഞ ദിവസം മുതൽ ക്ലീനിങ് പ്രവർത്തി ആരംഭിക്കുകയും, ജല ഒഴുക്ക് നല്ലരീതിയിൽ ആരംഭിക്കുകയും ചെയ്തു. എല്ലാവർക്കും പാടശേഖരത്തിൽ കൃഷിയിറക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട് എന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു. ചെയർമാന്മാരായ ആയിഷ ചെലപ്പുറത്, മറിയം കുട്ടിഹസ്സൻ, മെമ്പർമാരായ അബ്ദുൽ കരീം പഴങ്കൽ, മജീദ് റിഹ്‌ലാ, എം ടി റിയാസ്, ശമ്ലൂലത്ത്, കെ ജി സീനത്ത്, സുഹ്‌റ വെള്ളങ്ങോട്ട്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, റസാഖ് ചാലക്കൽ, അബ്ദുൽ ഹമീദ് ചാലിപ്പിലാവിൽ തുടങ്ങിയവർ നേത്രത്വം നൽകി.