ചീക്കോട് പഞ്ചായത്തിൽ ടോബാക്കോ എൻഫോസ്മെന്റ് സ്ക്വാർഡ് പരിശോധന ആരംഭിച്ചു.
ഓമാനൂർ ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ടുബാക്കോ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തി. ചീക്കോട് പഞ്ചായത്തിലെ 18 കടകളിലാണ് പരിശോധന നടത്തിയത്. COTPA നിയമലംഘനം നടത്തിയ കടകൾക്കെതിരെ 5400 രൂപ ഫൈൻ ചുമത്തുകയും, അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യുകയും ചെയ്തു. പരിശോധനയ്ക്ക് ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പത്മനാഭൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശ്, ഷീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ നാസർ, ഗഫൂർ, മുഹമ്മദ് സലീം, നാസർ കീഴുപറമ്പ്, എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു