മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം

Tourists scuffle; tribal youth dragged along road after intervening

 

വയനാട്: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം. പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികൾ ആക്രമിച്ചത്.

കുടൽ കടവിൽചെക്കു ഡാം കാണാനെത്തിയ രണ്ടുസംഘങ്ങൾ തമ്മിൽ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതൻ .കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതന്‍ തടയുകയായിരുന്നു. കൈപിടിച്ച് മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ കാറിൽ അരക്കിലോമിറ്ററോളം വലിച്ചിഴച്ചെന്നാണ് പരാതി. അരയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ മാതനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.സംഭവത്തില്‍ കർശന നടപി സ്വീകരിക്കണമെന്ന് കെ.രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടെങ്കിലും മർദനം ഉണ്ടാകുന്നു . പൈസയുണ്ടെന്ന് കരുതി എന്തുംകാണിക്കാമെന്ന ധാരണ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയായിരുന്നു സംഭവം. പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികൾ ആക്രമിച്ചത്. കുടൽ കടവിൽചെക്കു ഡാം കാണാനെത്തിയ രണ്ടുസംഘങ്ങൾ തമ്മിൽ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതൻ .കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതന്‍ തടയുകയായിരുന്നു. കൈപിടിച്ച് മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ കാറിൽ അരക്കിലോമിറ്ററോളം വലിച്ചിഴച്ചെന്നാണ് പരാതി. അരയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ മാതന്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *