നിർധനരായ കുടുംബത്തിന് കൈത്താങ്ങയി ടൂർണ്ണമെന്റ് കമ്മറ്റി.
മുണ്ടേങ്ങര ഉദയ ക്ലബ്ബ് – യുവശക്തി ക്ലബ്ബ് സംയുക്ത ടൂർണ്ണമെന്റ് കമ്മറ്റി നിർധനരായ കുടുംബങ്ങൾക്കുള്ള അഞ്ചാമത് ധനസഹായം വിതരണം ചെയ്തു.
ശാരീരിക അസുഖത്താൽ വിഷമിക്കുന്ന മുണ്ടേങ്ങര ചട്ടിപ്പാറ താമസിക്കുന്ന യഹ്കുബിനുള്ള ധനസഹായം ടൂർണ്ണമെന്റ് കമ്മറ്റി ഭാരവാഹികൾ കുടുംബത്തിന് കൈമാറി. ടൂർണ്ണമെന്റ് കമ്മറ്റി ഭാരവാഹികളായ രാജൻ.പി, ബിസ്മിത് പി, ബനാത്ത് സെമീർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചെയർമാൻ സക്കീർ എം, ജനറൽ കൺവീനർ സജീർ മുണ്ടേങ്ങര എന്നിവർ ചേർന്ന് ധനസഹായ വിതരണം നടത്തി.