ടൂർണ്ണമെന്റ് കമ്മറ്റിയുടെ കൈത്താങ്ങ്
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം മുണ്ടേങ്ങര ഉദയ ക്ലബ്ബും – യുവശക്തി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ജനകീയ ഫൈവ്സ് ഫ്ലെഡ്ലൈറ്റ് ടൂർണ്ണമെന്റിന്റ നീക്കിയിരിപ്പ് ഫണ്ടിൽ നിന്നും ജീവകാരുണ്യത്തിന്റെ ഭാഗമായി ഈയിടെ മരണപ്പെട്ട കെ.സജീബ് എന്ന നാണ്യപ്പയുടെ കുടുബത്തിന് ഒരു തുക ജനറൽ കൺവീനർ സജീർ മുണ്ടേങ്ങര, ചെയർമാൻ സക്കീർ മുണ്ടേങ്ങര എന്നിവർ ചേർന്ന് കൈമാറി.
ജീവകാരുണാ – സാമൂഹ്യ – സേവന – സന്നദ്ധ പ്രവർത്തനങ്ങളുമായി ഇനിയും നാടിന്റെ മുമ്പന്തിയിലുണ്ടാകുമെന്ന് ഉദയ – യുവശക്തി ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു