വരുന്നു, ​ആദിവാസികളുടെ ആരോഗ്യം കാക്കാൻ ഗോത്രവർഗ വൈദ്യസംഘം

ക​ൽ​പ​റ്റ: സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​നും ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കാ​നു​മാ​യി ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ പ്ര​ത്യേ​ക ആ​രോ​ഗ്യ​സം​ഘം ത​യാ​റാ​കു​ന്നു. പ​ട്ടി​ക ജാ​തി-​വ​ർ​ഗ വി​ക​സ​ന​വ​കു​പ്പി​ന് കീ​ഴി​ലാ​ണ് 5.7 കോ​ടി​യു​ടെ ​പ്ര​ത്യേ​ക ‘ട്രൈ​ബ​ൽ പാ​രാ​മെ​ഡി​ക്സ് സ്കീം’ ​ഒ​രു​ങ്ങു​ന്ന​ത്.

ഗോ​ത്ര​വ​ർ​ഗ​ക്കാ​രി​ൽ നി​ന്നു​ള്ള ന​ഴ്സി​ങ്, ഫാ​ർ​മ​സി, ജ​ന​റ​ൽ ന​ഴ്സി​ങ്, എ.​എ​ൻ.​എം യോ​ഗ്യ​ത​യു​ള്ള 250പേ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ നി​യ​മി​ക്കും. ഗോ​ത്ര​ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള ഇ​വ​രി​ലൂ​ടെ ആ​ദി​വാ​സി​ക​ളെ സ​ർ​ക്കാ​റി​ന്റെ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ലൂ​ടെ ഗോ​ത്ര​വ​ർ​ഗ​മേ​ഖ​ല​യി​ൽ മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സൗ​ക​ര്യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​മാ​കും.

അ​റി​വി​ല്ലാ​യ്മ, അ​വ​ഗ​ണ​ന തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​ദി​വാ​സി​ക​ൾ കൃ​ത്യ​മാ​യ സ​മ​യ​ത്ത് ചി​കി​ത്സ തേ​ടാ​ൻ ത​യ​റാ​കാ​ത്ത അ​വ​സ്ഥ​യു​ണ്ട്. പു​തി​യ പ​ദ്ധ​തി വ​ഴി ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ ത​ന്നെ ഭാ​ഷ​യി​ൽ ചി​കി​ത്സ സം​ബ​ന്ധ​മാ​യും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തോ​ടെ ഈ ​അ​വ​സ്ഥ​ക്ക് മാ​റ്റം​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ചേ​ർ​ന്ന വ​കു​പ്പു​ത​ല വ​ർ​ക്കി​ങ് ഗ്രൂ​പ്പ് ആ​ണ് ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം രൂ​പ​ക​ൽ​പ​ന ചെ​യ്ത് സ​ർ​ക്കാ​റി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്. സ​ർ​ക്കാ​ർ ഇ​ത് അം​ഗീ​ക​രി​ച്ചു. ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ ത​ത്വ​ത്തി​ൽ തീ​രു​മാ​ന​വു​മാ​യി​ട്ടു​ണ്ട്.

ട്രൈ​ബ​ൽ പാ​രാ​മെ​ഡി​ക്സ് സ്കീ​മി​ന് ആ​കെ 5,07,75,000 രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ന​ഴ്സി​ങ്, ഫാ​ർ​മ​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മാ​സം 18,000 രൂ​പ​യാ​യി​രി​ക്കും വേ​ത​നം. 150 പേ​രെ​യാ​ണ് നി​യ​മി​ക്കു​ക. ജി.​എ​ൻ.​എം, എ.​എ​ൻ.​എം, മ​റ്റ് പാ​രാ​മെ​ഡി​ക്ക​ൽ ഡി​േ​പ്ലാ​മ​യു​ള്ള​വ​ർ​ക്ക് 15,000 രൂ​പ​യാ​ണ് ന​ൽ​കു​ക. ഇ​ത്ത​ര​ത്തി​ൽ 100 പേ​രെ​യും നി​യ​മി​ക്കും.

250 പേ​ർ​ക്കും പ്ര​ത്യേ​ക യൂ​നി​ഫോ​മും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ന​ൽ​കും. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്റെ സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ച​ര​ണ പ​ദ്ധ​തി​യി​ൽ​നി​ന്നാ​ണ് ഫ​ണ്ട് വ​ക​യി​രു​ത്തു​ക.