ഹരിയാനയിൽ ട്വിസ്റ്റ്: കേവല ഭൂരിപക്ഷവും കടന്ന് ബിജെപി, കോണ്‍ഗ്രസിന് കിതപ്പ്, കശ്മീരിൽ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം

Twist in Haryana: BJP crosses the absolute majority, Congress gets a kick, India alliance advances in Kashmir

 

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാനയില്‍ ട്വിസ്റ്റ്. വന്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി മുന്നിലെത്തി.

65 സീറ്റുകളിലേറെ ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഏറെ പിന്നിലാണ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 49 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്നേറ്റം 35 സീറ്റുകളിലാണ്. ഐഎന്‍എല്‍ഡി മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.

ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറില്‍ കോണ്‍ഗ്രസ് നടത്തിയത് വന്‍ കുതിപ്പായിരുന്നു. ബിജെപി ചിത്രത്തിലെ ഇല്ലായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ബിജെപി തിരിച്ചെത്തുകയായിരുന്നു.

അതേസമയം ബിജെപി തിരിച്ചെത്തിയെങ്കിലും വിജയപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അവസാന വിജയം കോണ്‍ഗ്രസിനാകുമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *