കക്ക വാരാൻ പുഴയിലിറങ്ങി ; വാഴക്കാട്, വാഴയൂർ പൊന്നേം പാടത്ത് രണ്ടു പേർ ഒഴുക്കില്‍പെട്ട് മരിച്ചു
വാഴയൂർ പൊന്നേം പാടത്ത് രണ്ടു പേർ ഒഴുക്കില്‍പെട്ട് മരിച്ചു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ (39) സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്. വൈകുന്നേരം വേലിയിറക്കസമയത്ത് ബന്ധുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയതായിരുന്നു. കക്കവാരാൻ ഇവർ പുഴയിൽ മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.
പുഴയുടെ ആഴംകൂടിയ ഭാഗം അറിയാതെ അടിയൊഴുക്കില്‍ പെട്ടതാണെന്ന് പറയപ്പെടുന്നു. ഉടന്‍തന്നെ തെരച്ചില്‍ നടത്തിയെങ്കിലും ഏറെ നേരത്തിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അഗ്നിരക്ഷാസേനയും ട്രോമാ കെയര്‍ വളണ്ടിയര്‍മാരും നടത്തിയ തെരച്ചിലില്‍ രണ്ട് മണിക്കൂറിന് ശേഷമാണ് നബ്‌ഹാനെ മുങ്ങിയെടുത്തത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൗഹറിന്റെ മൃതദേഹം അൽപനേരം മുൻപ് കണ്ടെത്തുകയായിരുനനു.