‘പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനായില്ല, വളരെ ഗൗരവത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും’: എം വി ഗോവിന്ദൻ

'Unable to provide benefits including pension, will come down to the people very seriously': MV Govindan

 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേത് കനത്ത തോൽവിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബി.ജെ.പി ഒരു സീറ്റ് നേടിയത് അപകടകരമായ കാര്യമാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ സാധിച്ചില്ല. ജനങ്ങൾക്കുണ്ടായ തെറ്റിദ്ധാരണ തിരുത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇമേജ് തകർക്കാൻ ശ്രമം നടന്നു. സർക്കാറിന്റെ പ്രവർത്തനങ്ങൾക്കായി രൂപരേഖ തയ്യാറാക്കി മുന്നോട്ടുപോകും. ക്ഷേമപെൻഷൻ , സർക്കാർ ജീവനക്കാരുടെ ഡി. എ അടക്കമുള്ള വിഷയങ്ങൾ മുടങ്ങിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും എം.വി.ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.

ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനാണ് സാധ്യത എന്ന പൊതുബോധം ഉണ്ടായി. അത് തെരഞ്ഞെടുപ്പ് വിജയത്തെ കാര്യമായി ബാധിച്ചു. ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലർ ഫ്രണ്ടുമെല്ലാം ഇടതുപക്ഷത്തിനെതിരായി പ്രവർത്തിച്ചെന്നും ഗോവിന്ദൻ പറഞ്ഞു.

‘ജാതി സംഘടനകൾ അടക്കം വർഗീയ ശക്തികൾക്ക് കീഴടങ്ങുന്ന അവസ്ഥയുണ്ടായി. എസ് എൻ ഡി പിയടക്കമുള്ള ഈഴവ സമുദായത്തിൽ ഒരു വിഭാഗം ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു.ക്രൈസ്തവരിലെ ഒരു വിഭാഗം ബി.ജെ.പ ക്ക് അനുകൂലമായി മാറി.ചില സ്ഥലങ്ങളിൽ ബിഷപ്പുമാർ നേരിട്ടിറങ്ങി..’ എം.വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *