ബിസ്ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവ്; ബ്രിട്ടാനിയ കമ്പനി ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

biscuit packet

തൃശൂര്‍: ബിസ്ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവിന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കോടതി. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം വരെ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരാതിക്കാരനായ തൃശൂർ സ്വദേശി ജോർജ് തട്ടിലിന് 60,000 രൂപയും പലിശയും നൽകാനാണ് കോടതിവിധി. biscuit packet

വരാക്കരയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്ക്കറ്റ് കൗതുകത്തിന്‍റെ പുറത്താണ് ജോർജ് തൂക്കിനോക്കിയത്. തൂക്കിയപ്പോൾ 300 ഗ്രാം ബിസ്ക്കറ്റിൽ 52 ഗ്രാം കുറവ്. പിന്നാലെ കൂടുതൽ പായ്ക്കറ്റുകൾ കൂടി തൂക്കി നോക്കി. എല്ലാത്തിലും തൂക്കക്കുറവ് കണ്ടതോടെ ജോർജ് ബിസ്ക്കറ്റ് പാക്കറ്റുമായി തൃശൂരിലെ ലീഗൽ മെട്രോളജി ഓഫീസിൽ എത്തി. അവിടെ പരിശോധിച്ച് തൂക്കം രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്ത കോടതിയെ സമീപിച്ചത്.

ഹരജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കു മായി 50000 രൂപ. ചെലവിലേക്ക് 10000 രൂപ. ഹരജി തിയതി മുതൽ 9 % പലിശയും നൽകാനാണ് കോടതിവിധി . ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം കമ്പനിക്ക് കോടതി നൽകി. കൂടാതെ ലീഗൽ മെട്രോളജി വകുപ്പിനോട് സംസ്ഥാന വ്യാപകമായി ഇത്തരം സംഭവങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *