സമരവേദിയിൽ അപ്രതീക്ഷിതമായി മമത; ഡോക്ടർമാരെ അനുനയിപ്പിക്കാൻ നീക്കം
കൊൽക്കത്ത: ഡോക്ടർമാരുടെ സമരവേദിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അപ്രതീക്ഷിത സന്ദർശനം. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ കാണാനാണ് മമത എത്തിയത്. സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് മമത ഡോക്ടർമാരോട് അഭ്യർഥിച്ചു.
ആർ.ജി കർ ആശുപത്രിയിലെ യുവഡോക്ടറുടെ ബലാത്സംഗക്കൊലയിലാണ് ഡോക്ടർമാരുടെ സമരം നടക്കുന്നത്. ബംഗാൾ ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ഥ്യഭവനിനു പുറത്താണു പ്രതിഷേധം നടക്കുന്നത്. വിഷയത്തിൽ സർക്കാർ പലതവണ ഡോക്ടർമാരെ ചർച്ചയ്ക്കു വിളിച്ചെങ്കിലും വഴങ്ങിയിരുന്നില്ല. മമത നേരിട്ടു വിളിച്ച ചർച്ചയിലും ഒറ്റ സമരക്കാരും എത്തിയിരുന്നില്ല.