പ്രകൃതിവിരുദ്ധ പീഡനം: പ്രതി പിടിയിൽ

മുഹമ്മദ്
ഷാഫി
വളാഞ്ചേരി: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പൊലീസ് പിടികൂടി. ആതവനാട് കാട്ടിലങ്ങാടി മുഹമ്മദ് ഷാഫിയെയാണ് (37) പിടികൂടിയത്. ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം.
വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു മാനസിക വൈകല്യമുള്ള യുവാവിനെ സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി പട്ടാമ്പി റോഡിലെ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം കുറ്റിക്കാട്ടിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് യുവാവിനെ മാരകമായി മർദിച്ച് കൈയിലുള്ള മൊബൈൽ ഫോൺ കവർച്ച നടത്തുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് ആതവനാട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. 2020ൽ 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പോക്സോ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ, എസ്.സി.പി.ഒ ശൈലേഷ്, സി.പി.ഒ വിജയനന്ദു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
