സ്കൂളുകളിൽ ജെൻഡർ ഡെസ്ക് സജീവമാക്കി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്
തുല്യ നീതിയും സാമൂഹിക നീതിയും ലക്ഷ്യമാക്കി സ്കൂളുകളിൽ ജെൻഡർ ഡെസ്ക് പ്രവർത്തനങ്ങൾക്ക് ഊർങ്ങാട്ടിരി പഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്ത്‌തല ജാഗ്രത സമിതി പ്രവർത്തനങ്ങൾ സ്കൂളുകളിലേക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂർക്കനാട് ഗവണ്മെന്റ് യു. പി. സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി ഉദ്ഘാടനം നിർവഹിച്ചു.മുഖ്യഥിതിയായി അരീക്കോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സന്തോഷ് ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾ നേരിടുന്ന വിവിധ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതാനും, കൗൺസിലിങ് സേവനങ്ങൾ നൽകുവാനും , ഇവക്ക് കൃത്യമായ റഫറൽ സംവിധാനം ഒരുക്കുന്നതിന്നും ,ഭരണഘടനാ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, കൗമാര വിദ്യാഭ്യാസ ബോധവത്കരണ പരിശീലന പരിപാടികൾ നടത്തുക, പ്രതിരോധ പ്രവർത്തനങ്ങൾ പരിശീലനം നൽകുക, ജെൻഡർ അവബോധം സൃഷ്ടിക്കുക എന്നീ ഉദ്ദേശലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ഏഴംഗ സംഘ കമ്മറ്റി രൂപീകരിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺ കെ ടി അലീമ, ക്ഷേമകാര്യാ ചെയർമാൻ കെ ടി മുഹമ്മദ് കുട്ടി, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ അസ്‌നത്ത്, ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ പി, മുൻ ബ്ലോക്ക് മെമ്പർ റഹൂഫ് മാസ്റ്റർ,പി ടി എ പ്രസിഡന്റ് ജാഫർ എം, എസ് എം സി അബ്‌ദുൽ ഷെരീഫ് പി വി, എം ടി എ പ്രസിഡന്റ് ഉമൈമത്ത്, കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റെറ്റർ ഫബ്‌ന പി എന്നിവർ ആശംസ അറിയിച്ചു. മൂർക്കനാട് വാർഡ് മെമ്പർ ടി അനുരൂപ് സ്വാഗതം അർപ്പിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്‌മിസ്റ്റർസ് ശ്രീലത നന്ദി അറിയിച്ചു. Urngattiri gram panchayat has activated gender desk in schools