തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ് ; ഹോട്ടൽ അടപ്പിച്ചു

Uzhunwadail blade found in a hotel in Thiruvananthapuram; The hotel was closed

 

തിരുവനന്തപുരത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷ് 17 വയസ്സുള്ള മകൾ സനുഷ എന്നിവർ രാവിലെ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെൻററിൽ കയറുകയായിരുന്നു. തുടർന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്. മകൾ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കിട്ടിയത്. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു.

Read Also: വയനാട് ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; തലയിൽ രക്തസ്രാവം; ജൻസൻ ​ഗുരുതരാവസ്ഥയിൽ

ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി. വടയിലെ ബ്ലേഡിന്റെ പകുതി മറ്റൊരാൾക്കും കിട്ടിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *