തെരട്ടമ്മൽ വാർഡിലെ പണി പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2023 – 24 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച തെരട്ടമ്മൽ വാർഡിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു നിർവഹിച്ചു. വാർഡ് മെമ്പർ ജമീല നജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാരായ ഹസ്നത്ത് കുഞ്ഞാണി, ഹലീമ, മുഹമ്മദ് കുട്ടി തുടങ്ങിയവരും കൂടാതെ മറ്റു ഭരണ പ്രതിപക്ഷ മെമ്പർമാരും ആസൂത്രണ ബോർഡ് അംഗങ്ങളായ പി കെ അബ്ദുറഹിമാൻ, എൻ കെ യൂസഫ് മാസ്റ്റർ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.