ലോക തപാൽ ദിനത്തോടനുബന്ധിച്ച് മോക്ക് പോസ്റ്റ്‌ ഓഫീസ് ഒരുക്കി വാഴക്കാട് ബെയ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ.

വാഴക്കാട് : ഒക്ടോബർ 9 ലോക തപാൽ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഒരുക്കിയ മോക്ക് പോസ്റ്റ് ഓഫീസ്, വാഴക്കാട് പോസ്റ്റ് ഓഫീസിലെ രേഖ പി ജി, വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന് വേണ്ടി എഴുതിയ കത്ത് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു.

ഒരു കത്തിന്റെ വഴി എങ്ങനെയാണെന്ന് പറഞ്ഞു കൊടുത്തതോടൊപ്പം തന്നെ വിവിധ സ്റ്റാമ്പുകളും കത്തെഴുത്ത് ഉപാധികളും അവർ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ അവരുടെ സഹപാഠികൾക്കും അധ്യാപകർക്കുമായി എഴുതി പോസ്റ്റ് ചെയ്ത കത്തുകൾ ബെയ്സ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ വിതരണം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ സഫി വി സയിദ്, വൈസ് പ്രിൻസിപ്പാൾ റസാന ഓ കെ, അഡ്മിനിസ്ട്രേറ്റർ മുസ്തഫ കമാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *